റേഷന്‍കാര്‍ഡ് പട്ടികയില്‍ ശനിയാഴ്ച ആക്ഷേപം സമര്‍പ്പിക്കാം

കോഴിക്കോട് > റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനായി പ്രസിദ്ധീകരിച്ച മുന്‍ഗണന, മുന്‍ഗണനേതര പട്ടികയില്‍ ശനിയാഴ്ച ആക്ഷേപം സമര്‍പ്പിക്കാം. താലൂക്ക് സപ്ളൈ ഓഫീസ്/പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു.
