KOYILANDY DIARY.COM

The Perfect News Portal

രക്ഷാപ്രവര്‍ത്തനത്തിനിടെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പ്രദേശത്ത് മലവെള്ളപ്പാച്ചില്‍

മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. പ്രദേശത്ത് വലിയ മലവെള്ളപ്പാച്ചില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം വയനാട്ടില്‍ മരിച്ചവരുടെ എണ്ണം 70 ആയി. ശ്രീറാം സാംബശിവ റാവുവിനെ വയനാട് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. വയനാട് ദുരന്തത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശ്രീറാം സാംബശിവ റാവു ഏകോപിപ്പിക്കും.

പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ സൈന്യത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം മീററ്റ് ആര്‍വിസിയില്‍ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോണ്‍ കൂടി പങ്കാളിയാവും.

Share news