അനധികൃത മദ്യ വിൽപ്പന ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി : ബീവറേജിൽ നിന്ന് വിലകുറഞ്ഞ മദ്യം വാങ്ങി ചെറിയ ബോട്ടിലുകളിൽ നിറച്ച് വിൽപ്പന നടത്തി വരികയായിരുന്ന നമ്പ്രത്തുകര സ്വദേശി കരിയാത്ത് ഗംഗാധരൻ എന്നയാളെ കൊയിലാണ്ടി എക്സൈസ് പാർട്ടിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ കരുണാകരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി. സുരേന്ദ്രൻ, പി. റഷീദ്, ആർ വിപിൻ, ഡ്രൈവർ സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് റെയ്ഞ്ചിലെ ഷാഡോ വിഭാഗത്തെ ഉപയോഗപ്പെടുത്തി നിരീക്ഷിച്ചുവരികയായിരുന്നു. കൊയിലാണ്ടി ആശ്രമം ഹയർസെക്കണ്ടറി സ്കൂൾ, നമ്പ്രത്തുകര ഭാഗങ്ങളിൽ ഇയാൾ പതിവായി മദ്യവിൽപ്പന നടത്താറുണ്ടെന്ന് നാട്ടൂകാർ പറഞ്ഞു. പകൽ സമയങ്ങളിൽ ബീവറേജിൽ നിന്ന് മദ്യ വാങ്ങി രാത്രി കാലങ്ങളിൽ ചെറിയ കുപ്പികളിലാക്കി വിൽക്കുകയാണ് പതിവ്.
