ട്രെയിൻ ഗതാഗതം സ്തംഭിച്ചു

തൃശൂർ: ട്രെയിൻ ഗതാഗതം സ്തംഭിച്ചു. തൃശൂർ നിന്ന് വടക്കോട്ടും, ഷൊർണൂർ, പാലക്കാട് ഭാഗത്ത് നിന്ന് തൃശൂർ, എറണാകുളം ഭാഗത്തേക്കുമുള്ള റെയിൽ ഗതാഗതമാണ് സ്തംഭിച്ചത്. തൃശൂർ അകമലയിൽ റെയിൽവേ ലൈനിൽ അപ്പ് ആൻഡ് ഡൗൺ ലൈൻ മലയിൽനിന്നുള്ള മഴവെള്ളം കുത്തിഒലിച്ചതിനെ തുടർന്ന് ട്രാക്കിന് താഴെയുള്ള കല്ലും മണ്ണും അടക്കം ഒലിച്ചു പോയതിനാൽ ഈ വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തി വെച്ചിരിക്കുകയാണ്.
