വന്മുകം എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പാരീസ് ഒളിമ്പിക്സിന് വരവേൽപ്പ് നൽകി

ചിങ്ങപുരം: വന്മുകം എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പാരീസ് ഒളിമ്പിക്സിന് വരവേൽപ്പ് നൽകി. സ്കൂൾ ഗ്രൗണ്ടിൽ ഒളിമ്പിക്സ് വളയങ്ങൾ തീർത്തു. ഒളിമ്പിക്സ് പ്രവചന മത്സരവും നടത്തി. പി.ടി.എ. പ്രസിഡണ്ട് പി.കെ.തുഷാര ആദ്യ പ്രവചനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, മുഹമ്മദ് റയ്യാൻ, ജസ മറിയം, പി. നൂറുൽ ഫിദ, എന്നിവർ പ്രസംഗിച്ചു.
