KOYILANDY DIARY.COM

The Perfect News Portal

ഒപ്പിടാതെ ഏഴ് ബില്ലുകൾ; ഗവർണർക്കെതിരെയുള്ള കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഏഴ് ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് കേരളത്തിന്റെ പുതിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രണ്ടേമുക്കാല്‍ വര്‍ഷത്തിലധികമായി ബില്ലുകള്‍ തടഞ്ഞുവെച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എട്ട് ബില്ലുകളില്‍ ഏഴും തടഞ്ഞു; അംഗീകാരം നല്‍കിയത് ഒന്നിന് മാത്രമായിരുന്നു.

ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്നതാണ് ഗവര്‍ണ്ണറുടെ നടപടി. ഗവര്‍ണ്ണറുടെ നടപടിക്ക് ആധാരമായ രേഖകള്‍ സുപ്രിംകോടതി വിളിച്ചുവരുത്തണമെന്നാണ് പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് പരിഗണിക്കുന്നത്.

Share news