സാഹിത്യ- ചിത്രരചനാ ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: അരിക്കുളം ഗ്രാമ പ്പഞ്ചായത്തിന്റെയും കുടുംബശ്രീ സി. ഡി. എസ്സി ന്റെയും നേതൃത്വത്തില്‍ നടക്കുന്ന ബാലസഭാ പാര്‍ലമെന്റിന്റെ മുന്നോടിയായി സാഹിത്യ- ചിത്രരചനാ ശില്പശാല സംഘടിപ്പിച്ചു. പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ്, കഥ-കവിതാരചന എന്നിവയിലാണ് ശില്പശാല നടന്നത്. ശില്പശാലയില് പങ്കെടുത്ത കുട്ടികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച് മാഗസിന് പുറത്തിറക്കും. കാളിയത്ത് സ്കൂളില്‍ നടന്ന ശില്പശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. എം. ഉണ്ണി ഉദ്ഘാടനം ചെയ്തു. ഒ.കെ. ബാബു അധ്യക്ഷത വഹിച്ചു. എം.എം. സുധ, ശ്രീജേഷ്, സി.എം. രാധ, രജിത എന്നിവര്‍ സംസാരിച്ചു.
