KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എസ്.പി.യു കൊല്ലം വെസ്റ്റ് യൂണിറ്റ് കൺവെൻഷൻ

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കൊല്ലം വെസ്റ്റ് യൂണിറ്റ് കൺവെൻഷൻ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. എം നയനജൻ മാസ്റ്റർ ആധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്ക്കരണ കുടിശിക അനുവദിക്കുക, കൊയിലാണ്ടി സബ് ട്രഷറിയുടെ നിർമാണം വേഗത്തിൽ ആരംഭിക്കുക, ദേശീയപാതയിലെ ദുരിത യാത്രയ്ക്ക് പരിഹാരം കാണുക, താലൂക്ക് ഗവ: ആശുപതിയിലെ ചികിത്സാ സൗകര്യങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവൻഷനിൽ ഉയർന്നു.
പരിപോടിയോടനുബന്ധിച്ച് മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ, പുതിയ അംഗങ്ങളെ സ്വീകരിക്കൽ, “കൈത്താങ്ങ് ” പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണം എന്നിവയും നടന്നു.
KSSPU ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരൻ മാസ്റ്റർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പി. രാജേന്ദ്രൻ, എൻ. കെ. വിജയഭാരതി ടീച്ചർ, ടി.എ സത്യഭാമ, വി.വി.കെ വാസു, ശ്രീമതി ടീച്ചർ എന്നിവർ സംസാരിച്ചു. കെ. രവി മാസ്റ്റർ സ്വാഗതവും വി.പി. മുകുന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Share news