KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ടൗൺഹാൾ കെട്ടിടത്തിൽ വൈദ്യുതി നിലച്ചിട്ട് ഇന്നേക്ക് 12 ദിവസം: വ്യാപാരികൾ ദുരിതത്തിൽ

കൊയിലാണ്ടി ടൗൺഹാൾ കെട്ടിടത്തിൽ വൈദ്യുതി നിലച്ചിട്ട് ഇന്നേക്ക് 12 ദിവസമായി. ഇതോടെ കച്ചവടക്കാർ ദുരിതത്തിലായിരിക്കുകയാണ്. നഗരസഭ സ്ഥാപിച്ച ട്രാസ്‌ഫോർമറാണ് തകരാറിലായത്. വൈദ്യൂതി നിലച്ചതോടെ ബിസിനസിനെ കാര്യമായി ബാധിച്ചതായും കച്ചവടക്കാർ പറഞ്ഞു. ട്രാൻസ്‌ഫോർമറിലെ പാനൽ തകരാറായതോടെയാണ് വൈദ്യുതി നിലച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയെയാണ് നഗരസഭ ട്രാൻസ്‌ഫോർമറിന്റെ മെയിന്റനൻസ് ചുമതലപ്പെടുത്തിയത്. പ്രതിസന്ധി പരിഹരിക്കാൻ സെക്രട്ടറി ഉൾപ്പെടെയുള്ള ചില ജീവനക്കാർ വേണ്ടത്ര ശുഷ്ക്കാന്തി കാണിക്കുന്നില്ലെന്നാണ് പരാതി.

കഴിഞ്ഞ നിരവധി വർഷങ്ങളായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ എറണാകുളത്തുനിന്ന് കമ്പനി ജീവനക്കാരെത്തി തകരാർ പരിഹരിക്കുയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കമ്പനിയിൽ നിന്ന് ആളുകളെത്തി തകരാർ പരിഹരിച്ചെങ്കിലും ഒരു ദിവസത്തിനുശേഷം വീണ്ടും കേടാവുകയായിരുന്നു. ബേക്കറി, കൂൾബാർ, മറ്റു ഭക്ഷണ ശാലകൾ, ഫാൻസി, സ്റ്റേഷനറി തുടങ്ങി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ തുറക്കാൻ പറ്റാത്ത സാഹചര്യമണുള്ളത്. ഇങ്ങനെ പോയാൽ നഗരസഭയിയക്ക് വാടക ഒടുക്കാൻ പറ്റില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ജനറേറ്റർ വാടകക്കെടുത്ത് സ്ഥാപനം നടത്തികൊണ്ടുപോകാൻ പറ്റില്ലെന്നാണ് ഇവർ പറയുന്നത്.

കച്ചവടക്കാർ വീടുകളിൽ നിന്ന് എമർജൻസി ലൈറ്റ് ചാർജ്ജ് ചെയ്ത് കൊണ്ടുവന്ന് സന്ധ്യക്ക് ഉപയോഗിക്കുന്നെങ്കിലും അതിനേ് ഏറെ നേരത്തെ ആയുസ്സ് ഉണ്ടാകുന്നില്ല. പിന്നെ കടകളടച്ച് വീട്ടിലേക്ക് പോകുകയോ മാർഗമുള്ളൂ. ട്രാൻസ്ഫോർമർ ഈർപ്പംതട്ടുന്നതുകൊണ്ടാണ് തുർച്ചയായി തകരാർ സംഭവിക്കുന്നതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെട്ടത്. ഇതിൻ്റെ അടിസഥാനത്തിൽ നഗരസഭ വൈസ് ചെയർമാൻ കമ്പനി അധികൃതരുമായും കെ.എസ്.ഇ.ബി അധികൃതരുമായും ചർച്ച നടത്തി തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. തുടർന്നാണ് ട്രാൻസ്ഫോർമർ ഈർപ്പംതട്ടാതെ ഉയരം കൂട്ടി മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

Advertisements

എന്നാൽ കമ്പനിയുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ കെഎസ്ഇബി ചാർജ്ജ് ചെയ്യാൻ തയ്യാറാവുകയുള്ളു എന്നാണ് അറിയുന്നത്. ട്രാൻസ്ഫോർമർ ചാർജ്ജ് ചെയ്യുമ്പോൾ അത് സബ്ബ്സ്റ്റേഷനെകൂടി ബാധിക്കുന്നുണ്ടെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്. അത് കൂടുതൽ കുഴപ്പത്തിലേക്ക് പോകുമെന്നും അത്കൊണ്ട് തകരാറിലായ ട്രോൻസ്ഫോർമാർ പൂർണ്ണസജ്ജമായ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ഇനി ടൌൺഹാൽ കെട്ടിടം വെളിച്ചംകാണുകയുള്ളൂ എന്നാണ് മനസിലാക്കുന്നത്. അതുവരെ വ്യാപാരികൾക്ക് ദുരിതകാലവും.

Share news