കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് ഗൗരവമുള്ള വിഷയം; എം വി ഗോവിന്ദൻ

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് ഗൗരവമുള്ള വിഷയമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപി വിജയം കോണ്‍ഗ്രസിന്റെ ചെലവിലാണ്. കോണ്‍ഗ്രസിന് 86000 വോട്ട് കുറഞ്ഞു. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി. ഇതില്‍ നല്ലൊരു വിഭാഗം ക്രിസ്തീയ വോട്ടുകളാണ്. ചതിവാണ് അവിടെ നടന്നത്. ഇടതുപക്ഷത്തിന്റെ വോട്ടും അവിടെ ചോര്‍ന്നു. ഇത് ഗൗരവതരമായ വിഷയം.

പരാജയത്തിന് ഒന്നാമത്തെ കാര്യം രാഷ്ട്രീയം. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനാകുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ വോട്ട് ചെയ്തു. വര്‍ഗീയ കൂട്ടുകെട്ടും യുഡിഎഫിന് അനുകൂലമായി വര്‍ഗീയ ധ്രുവീകരണം പരാജയത്തിനു കാരണം. ലീഗിനെ നിയന്ത്രിക്കുന്ന രാഷ്ടീയ ശക്തിയായി എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും പ്രവര്‍ത്തിച്ചു.

