വെങ്ങളം മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: വെങ്ങളം മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ പദ്ധയിലൂടെ പ്രദേശത്തെ അറുപതോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് ഇതോടെ പരിഹാരം ഉണ്ടാവുന്നത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, എം.പി മൊയ്തീൻകോയ, ഇ.കെ ജുബീഷ്, ടി. എം രജില, ബിന്ദു മഠത്തിൽ, പി.ടി സോമൻ, കെ.വി സുരേന്ദ്രൻ, പി.സി സതീഷ് ചന്ദ്രൻ, മോഹൻദാസ്, സുരേന്ദ്രൻ കല്ലടതാഴെ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സന്ധ്യാ ഷിബു സ്വാഗതവും പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

