കൊയിലാണ്ടിയിൽ 13 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു

കൊയിലാണ്ടിയിൽ 13 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. ശക്തമായ മഴയിലും കാറ്റിലും, വെള്ളം കയറുകയും വീടുകൾ തകർന്ന് വാസയോഗ്യമല്ലാതാകുകയും ചെയ്തതോടെയാണ് 13 കുടുംബങ്ങളിലെ 39 പേരെ കൊയിലാണ്ടി കോതമംഗലം ജി.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്.

വാർഡ് 29, 31, 32 എന്നിവിടങ്ങളിലള്ളവരെയാണ് ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത്. മഴ ശക്തമായാൽ കൂടുകൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റേണ്ടുന്ന സ്ഥതിയാണുള്ളത്. റവന്യൂ, നഗരസഭ അധികൃതർ തികഞ്ഞ ജാഗ്രതയോടെ മഴക്കെടുതികൾ നിരീക്ഷിച്ചുവരികയാണ്.

