KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു

കൊയിലാണ്ടിയിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കൊയിലാണ്ടി സുനാമി റോഡ്, ചേരിക്കുന്നുമ്മൽതാഴ ലീലയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. ഓടും മരങ്ങളും വീടിനകത്ത് പതിച്ചതോടെ ഫർണ്ണിച്ചറുകളും വീട്ടുപകരണങ്ങളും തകർന്നിട്ടുണ്ട്. ചുമരുകൾക്ക് വിള്ളൽ വീണു. ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സംഭവ സമയത്ത് വീട്ടുകാർ വീടിൻ്റെ തെക്കെ ഭാഗത്തായതുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വൻ ശബ്ദത്തോടുകൂടിയായിരുന്നു തെങ്ങ് വീടിനു മുകളിലേക്ക് പതിച്ചത്. നഗരസഭ കൗൺസിലർ എ ലളിത, മുൻ കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, പന്തലായനിവില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വീട് താമസയോഗ്യമല്ലാതായതോടെ കുടുംബത്തിൻ്റെ പുനരധിവാസം ഉൾപ്പെടെ ആലോചനയിലാണ്.

നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കൃഷി സ്ഥലങ്ങളും വീടുകളും പലയിടത്തായി നശിച്ചതായാണ് അറിയുന്നത്. റവന്യൂ അധികൃതർ നാശനഷ്ടത്തിൻ്റെ വ്യാപ്തി പരിശോധിച്ചുവരികയാണ്. 

Advertisements
Share news