KOYILANDY DIARY.COM

The Perfect News Portal

തെങ്ങിലകത്ത് കുടുംബ സംഗമം കൊയിലാണ്ടി മൂന്നാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

കൊയിലാണ്ടി: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധം വിളിച്ചോതിക്കൊണ്ട് തെങ്ങിലകത്ത് കുടുംബ സംഗമം കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഖ്യരക്ഷാധികാരിയും മുതിർന്ന അംഗവുമായ ടി എ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി എ ഇമ്പിച്ചി അഹമ്മദ് അധ്യക്ഷത വഹിച്ചു. മുഖ്യഅതിഥിയായി എം എൽ എ കാനത്തിൽ ജമീല പങ്കെടുത്തു മുഖ്യ പ്രഭാഷണം നടത്തി. 
വൈസ് കൺവീനർ ടി എ അബ്ദുൽ ഹമീദ്  സദസ്സിനെ അഭിസംബോധനം ചെയ്തു സംസാരിച്ചു. ടി എ സേലാം, എം മുഹമ്മദ്അലി, യു അബ്ദുൽ ഖാദർ, കെ വി അബ്ദുൽ റഹ്മാൻ, എം സലീം, സഹീർ ഗാലക്സി, എം എ ബഷീർ, എം ജാഫർ, പ്രവാസി പ്രതിനിധി കെ എം ഷെരീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുടുംബത്തിലെ മുതിർന്നവരെ ആദരിക്കുന്ന ചടങ്ങും നടന്നു. കൂടാതെ കുട്ടികളുടെ കലാ പരിപാടികളും നടന്നു. വൈസ് ചെയർമാൻ വി സി റസാക്ക് സ്വാഗതവും ടി എ സുൽത്താൻ നന്ദിയും പറഞ്ഞു. 
Share news