KOYILANDY DIARY.COM

The Perfect News Portal

പയ്യന്നൂർ കോളേജിലെ റാഗിങ് പരാതി; 10 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

പയ്യന്നൂർ കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗിംങ്ങിന് ഇരയാക്കിയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. പത്ത് സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. ഒന്നാം വർഷ വിദ്യാർത്ഥി ആൽവിൻ മെറീഷ് ഫെർണാണ്ടസ്സാണ് പരാതി നൽകിയത്. സ്റ്റോർ റൂമിൽ കൊണ്ടുപോയി മൂന്നാം വർഷ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്നാണ് പരാതി. റാഗിങ്ങ് പരാതിയിൽ കോളജ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news