ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പഠനക്യാമ്പ് ചേമഞ്ചരിയിൽ നടന്നു

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പഠനക്യാമ്പ് ചേമഞ്ചരിയിൽ നടന്നു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലായി പി.സി ഷൈജു, സി. അശ്വനിദേവ്, എൽ ജി ലിജീഷ്, അജിത് മാസ്റ്റർ എന്നിവർ ക്ലാസെടുത്തു.

വിവിധ മേഖലകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 140 പ്രതിനിധികൾ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സംഘടനാ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ബി പി ബബീഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. പി വി അനുഷ, ദിനൂപ് സി കെ, നവതേജ് മോഹൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സി ബിജോയ് സ്വാഗതം പറഞ്ഞു.
