പന്തീരാങ്കാവിൽ മരം വീണു ഓട്ടോ തകർന്നു

കൊയിലാണ്ടി: പന്തീരാങ്കാവിൽ കൊയിലാണ്ടി സ്വദേശിയുടെ ഓട്ടോയിൽ മരം വീണു ഓട്ടോ തകർന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. KL 56 2885 നമ്പർ ഓട്ടോയാണ് തകർന്നത്. ഡ്രൈവർ കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി തിരുത്തി മീത്തൽ ബർജാസിൽ ടി.എം. ഹാരിസ് പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 8.45 ഓടെ പെരുമണ്ണ ഭാഗത്ത് നിന്ന് പന്തീരാങ്കാവ് വഴി മാങ്കാവ് ഭാഗത്തേക്ക് വരുമ്പോൾ കൈമ്പാലത്ത് വെച്ചാണ് അപകടം. ഓട്ടോയുടെ ഗ്ലാസ് തകർന്നാണ് ഹാരിസിന് പരിക്കേറ്റത്. ഓട്ടോ പൂർണ്ണമായും തകർന്ന നിലയിലാണ്. അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ചു മാറ്റി.

