ഡൽഹിയിൽ 16 കാരൻ വെടിയേറ്റ് മരിച്ചു

ഡൽഹിയിൽ 16 കാരൻ വെടിയേറ്റ് മരിച്ചു. സ്കൂട്ടിയിൽ എത്തിയ രണ്ടുപേരാണ് വെടിയുതിർത്തതെന്ന് മരിച്ച കുട്ടിയുടെ സഹോദരൻ പ്രതികരിച്ചു. സഹോദരന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂട്ടറിൽ എത്തിയവർ കുട്ടിയോട് ഒപ്പം പോകാൻ ആവശ്യപ്പെട്ടു.

ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് വെടിയുതിർത്തതെന്നും കുട്ടിയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. ജാഫർ ബാദിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി തിരികെ പോകുമ്പോഴായിരുന്നു സംഭവം.

