കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികളുടെ ഇന്നത്തെ ഓട്ടം സഹപ്രവർത്തകൻ്റെ ചികിത്സക്കുവേണ്ടി മാററിവെച്ചു

കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികളുടെ ഇന്നത്തെ ഓട്ടം സഹപ്രവർത്തകൻ്റെ ചികിത്സക്കുവേണ്ടി മാറ്റി വെച്ചു. ദീർഘകാലമായി ഓട്ടോ ഓടിച്ച് ഉപജീവന മാർഗ്ഗം കണ്ടെത്തിയിരുന്ന പെരുവട്ടൂർ കാക്രാട്ട് കുന്നുമ്മൽ ബിജു ഇരു വൃക്കകളും തകരാറിലായി അത്യാസന്ന നിലയിലാണുള്ളത്. ചികിത്സയ്ക്കായി കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന ബിജുവിനും കുടുംബത്തിനും കൈത്താങ്ങായാണ് കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികൾ ഒറ്റക്കെട്ടായ തീരുമാനം എടുത്ത് ഇന്നത്തെ ഒട്ടം ബിജുവിന് വേണ്ടി മാറ്റിവെച്ച് വേറിട്ട മാതൃകയായത്.

രാവിലെ റാഫിയുടെ അദ്ധ്യക്ഷതയിൽ കൊയിലാണ്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുനിൽ ഉദ്ഘാടനം ചെയ്തു. എഎംവിഐ സുധീർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ അജിത്ത് കുമാർ MVI, അരൂൺ കുമാർ എഎംവിഐ എന്നിവർ പങ്കെടുത്തു. എ.കെ. ശിവദാസ്, ഷാജി, നിഷാന്ത്, ഗോപി ഷെൽട്ടർ, ഹാഷിം എന്നിവർ സംസാരിച്ചു. എ. സോമശേഖരൻ സ്വാഗതം പറഞ്ഞു.

