ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലകൾ; എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു

കൊയിലാണ്ടി: ആൾക്കൂട്ടക്കൊലകൾ; എസ്.ഡി.പി.ഐ പ്രതിഷേധിച്ചു. സംഘപരിവാർ ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് ഉത്തരേന്ത്യയിൽ സംഘപരിവാർ ഭീകരർ നടത്തുന്ന ആൾക്കൂട്ടക്കൊലകളിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

കൊയിലാണ്ടി ടൗണിൽ നടന്ന പ്രതിഷേധ പരിപാടി പ്രകടനമായി നഗരം ചുറ്റി ജംഗ്‌ഷൻ സ്‌ക്വയറിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് സകരിയ എം കെ, സെക്രട്ടറി ഫിറോസ് എസ് കെ, ട്രഷറർ ശംസുദ്ധീൻ കെ കെ, ഫൈസൽ കെ കെ,കബീർ കോട്ടക്കൽ, ഷാജഹാൻ, ഫാസിൽഎന്നിവർ നേതൃത്വം നൽകി.
