മുംബൈയിൽ കനത്ത മഴയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു

മുംബൈയിൽ കനത്ത മഴയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മുംബൈയിൽ പല ഭാഗങ്ങളിലും മഴ തുടരുകയാണ്.സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മുംബൈ സർവകലാശാലയിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. വരും ദിവസങ്ങളിൽ മുംബൈയിലും മഹാരാഷ്ട്രയുടെ ഇതര ഭാഗങ്ങളിലും കനത്ത മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
