ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ സെക്രട്ടറിയായ

കൊയിലാണ്ടി: ഹൈദരാബാദിൽ നടന്ന ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ സമ്മേളനം കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി വി.പി. സുകുമാരനെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇന്ത്യയിലെ 27 സംസ്ഥാങ്ങളിൽ നിന്നും 200ൽ അധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ് വിപി സുകുമാരൻ. റിട്ട. പഞ്ചായത്ത് ഡെ: ഡയറക്ടറായി സർവീസിൽ നിന്നും വിരമിച്ചു. ജെ.സി.ഐ., ഒയിസ്ക ഇൻ്റർനാഷണൽ സൗത്ത് ഇന്ത്യൻ സെക്രട്ടറിയായും, അലയൻസ് ക്ലബ്ബ് സജീവ പ്രവർത്തകനുമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാൻ ആയി പ്രവർത്തിക്കുകയാണ്.

