KOYILANDY DIARY.COM

The Perfect News Portal

ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടു വന്ന 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും പിടികൂടി

തിരുവനന്തപുരം കഴക്കൂട്ടത്ത് ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടു വന്ന 100 ഗ്രാം എംഡിഎം എയും ഒന്നര കിലോ കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്നു പേർ പിടിയിൽ. പൂജപ്പുര സ്വദേശി അർജ്ജുൻ (22), മേലാറന്നൂർ സ്വദേശി വിമൽ രാജ് (22), ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ (25) എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ തിരുവനന്തപുരത്തേയ്ക്ക് വന്ന ബംഗളുരു – തിരുവനന്തപുരം ദീർഘദൂര ബസ്സിലാണ് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്നത്. തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീമും കഴക്കൂട്ടം പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് സ്ഥിരം ലഹരി വില്പനക്കാരായ ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

 

ബാഗ്ലൂരിലുണ്ടായിരുന്ന ഇവർ മടങ്ങിയ വിവരം മനസ്സിലാക്കിയ പൊലീസ് പരിശോധന നടത്തി വരികയായിരുന്നു. കഴക്കൂട്ടത്തു ബസ് ഇറങ്ങി ബാഗുകളുമായി നടക്കവെ സംശയം തോന്നിയ പൊലീസ് പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ ബാഗുകളിൽ നിന്ന് 100 ഗ്രാം എംഡിഎംഎ യും ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. വിപണിയിൽ ഇതിന് മൂന്നര ലക്ഷത്തിലധികം രൂപ വില വരും.

Advertisements
Share news