ഹോസ്ദുർഗ് ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 15ൽ അധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 15ൽ അധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻസറി സ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. ജില്ലാ മെഡിഡിക്കൽ ഓഫീസർ രാംദാസിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം കുട്ടികൾക്ക് അടിയന്തിര ചികിൽസ നൽകി. ആശുപത്രിയിൽ രാവിലെ മുതൽ വൈദ്യുതി ഇല്ലാത്തതിനാൽ 164 കെവി ശേഷിയുള്ള ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. പുക കുഴലിന് മതിയായ ഉയരം ഇല്ലാത്തതാണ് തൊട്ടടുത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിലേക്ക് പുക വ്യാപിക്കാനിടയായതെന്നാണ് പ്രാഥമിക നിഗമനം.

