കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടറായ എം. മുഹമ്മദിനെ ആദരിച്ചു

കൊയിലാണ്ടി: 50 വർഷത്തിലധികമായി സേവനം ചെയ്തുവരുന്ന കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടർ എം. മുഹമ്മദിനെ അലയൻസ്ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു. ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡണ്ട് എം.ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, രാഗം മുഹമ്മദലി, വി.ടി. അബ്ദുറഹിമാൻ, എൻ. ഗോപിനാഥൻ, കെ. സുധാകരൻ, എം. സതീഷ് കുമാർ, കെ. വിനോദ് കുമാർ, ബാബുരാജ് ചിത്രാലയം, അലി അരങ്ങാടത്ത്, തുടങ്ങിയവർ സംസാരിച്ചു.
