മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. വള്ളിക്കുന്ന് അത്താണിക്കലിൽ 284 രോഗികളാണ് നിലവിൽ ചികിത്സ തേടിയിരിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മാത്രം 459 രോഗികൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മഞ്ഞപിത്തം മൂലം മലപ്പുറത്ത് 15 വയസുകാരി മരിച്ചിരുന്നു.

പനിബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഡെങ്കി, എലിപ്പനി കേസുകളിലും വർദ്ധനവുണ്ട്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
