KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം പതിയാരക്കര ടി. വി നാരായണൻ അടിയോടി മാസ്റ്റർ (83) നിര്യാതനായി

ചിങ്ങപുരം സി. കെ. ജി. എം.എച്ച്.എസ്. എസ് പൂർവ്വാധ്യാപകൻ പതിയാരക്കര ടി. വി നാരായണൻ അടിയോടി മാസ്റ്റർ (83) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പതിയാരക്കര വീട്ടുവളപ്പിൽ. പ്രചാരക് രത്ന, വിശിഷ്ട സേവാ സമ്മാൻ, വിശിഷ്ട ഹിന്ദി പ്രചാരക്, ഹിന്ദി സേവാ സമ്മാൻ, വൊക്കേഷണൽ എക്സലൻസ് അവാർഡ്, പ്രേംചന്ദ് അവാർഡ് തുടങ്ങിയ ഒട്ടേറെ ഹിന്ദി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. തികഞ്ഞ ഗാന്ധിയനും  വടകരയിൽ  വിവേകാനന്ദ  ഹിന്ദി കോളേജിൻ്റെ സ്ഥാപകനുമായിരുന്നു.

മക്കൾ: സന്തോഷ് കുമാർ (സതേൺ റയിൽവേ ചെന്നൈ), സതീഷ് ബാബു (അധ്യാപകൻ, സി. കെ. ജി. എം.എച്ച് എസ്. എസ് ചിങ്ങപുരം), സ്മിത (അധ്യാപിക, ചീനം വീട് യു.പി സ്കൂൾ). ജാമാതാവ്: യു. പി മുരളീധരൻ (റിട്ട. എക്സൈസ്). 

Share news