കളിയിക്കാവിളയിലെ കൊലപാതകം; നേമം സ്വദേശി പിടിയിൽ

കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകത്തിൽ നേമം സ്വദേശിയായ പ്രതി പിടിയിൽ. ഇന്നലെ അർധരാതിയാണ് മലയാളിയായ പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തമിഴ്നാട് പൊലീസിന്റെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. നേമം മലയം സ്വദേശിയായ പ്രതി ആക്രി കച്ചവടക്കാരനാണ്. കൊലപാതകത്തിന് പിന്നില്‍ ഒന്നിലേറെ പ്രതികളുണ്ടോ എന്ന് സംശയമുണ്ട്. ദീപുവിനോട് ശത്രുതയുള്ളവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം റോഡരികില്‍ വാഹനം ഉപേക്ഷിച്ചതാകാമെന്ന സംശയവും പൊലീസിനുണ്ട്. തികച്ചും രഹസ്യാത്മകമായാണ് തമിഴ്നാട് പൊലീസ് അന്വേഷണം നടത്തിയത്. അതേസമയം ദീപു സോമന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മലയിന്‍കീഴിലെ വീട്ടിലെത്തിച്ചു.

