KOYILANDY DIARY.COM

The Perfect News Portal

ചോമ്പാൽ ഹാർബറിൽ നിയമവിരുദ്ധ നിരോധനം കലക്ടർ അടിയന്തിരമായി ഇടപെടണമെന്ന് സിഐടിയു

കൊയിലാണ്ടി: ചോമ്പാൽ ഹാർബറിൽ നിയമവിരുദ്ധ നിരോധനം. കലക്ടർ അടിയന്തിരമായി ഇടപെടണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ഹാർബറിൽ കൊയിലാണ്ടി ഭാഗത്തെ മത്സ്യ തൊഴിലാളികളേയും യാനങ്ങളേയും പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രദേശത്തെ “കടൽ കോടതി” എന്ന പേരിൽ ഫ്യൂഡൽ രൂപത്തിലുള്ള ഒരു സംഘടനയാണ് പ്രഖ്യാപനം നടത്തിയത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ ചിലവഴിക്കുകയും, ഹാർബറിൻ്റെ പ്രവർത്തനത്തിന് കലക്ടർ അദ്ധ്യക്ഷനായ ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റിയെ നോക്കുക്കുത്തിയുമാക്കിയാണ് ഈ നിയമ വിരുദ്ധ നടപടി സ്വീകരിച്ചത്. ഇത് നിയമവിരുദ്ധവും തൊഴിലാളിവിരുദ്ധവുമാണെന്ന് മത്സ്യതൊഴിലാളിയൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റിപറഞ്ഞു.
കലക്ടർ ഇടപെട്ട് നിരോധനം ഉടൻ പിൻവലിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കൊയിലാണ്ടി ഭാഗത്തെ തൊഴിലാളികൾ കരയിലും കടലിലും ശക്തമായ സമരം നടത്തുമെന്ന് യൂണിയൻ അറിയിച്ചു. യോഗത്തിൽ ടി.വി. ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. സി.എം. സുനിലേശൻ, ഏ.പി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചില തൽപ്പര കക്ഷികളുടെ ഇത്തരം നീക്കം തീരമേഖലയിൽ ക്രമസമാധനപ്രശ്നമായി മാറുന്നത് ഒഴിവാക്കണമെന്നും യൂണിയൻ ഒരു പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.
Share news