സി. പി. ഐ. നേതാവിനെ പോലീസ് സ്റ്റേഷനിൽ അപമാനിച്ചു

കൊയിലാണ്ടി : സി. പി. ഐ. കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സെക്രട്ടറിയും എ. ഐ. വൈ. എഫ്. മണ്ഡലം കമ്മിറ്റി അംഗവുമായ സി. പി. ഹരീഷിനോട് കൊയിലാണ്ടി എസ്. ഐ. ബാബുരാജ് അപ്മര്യാദയായി പെരുാറിയതായി പരാതി. ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയശേഷം കാര്യങ്ഹളുടെ നിജസ്ഥിതി അന്വേഷിക്കാതെ മാറ്കുത്തിപ്പിടിച്ച് തള്ളുകയും ബലംപ്രയോഗിച്ച് പോക്കറ്റിൽനിന്ന് മൊബൈൽഫോൺ പിടിച്ചെടുക്കുകയും മണിക്കൂറുകളോളം സ്റ്റേഷനിൽ പിടിച്ചു നിർത്തി മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിലേക്ക് പാർട്ടി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ എസ്. ഐ. സ്റ്റേഷനിൽ ഇല്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു. ജനകീയ പോലീസ് സംവിധാനം തകർക്കുന്ന നയമാണ് പോലീസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ. ലോക്കൽ കമ്മറ്റിയും, എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് എ. ഐ. വൈ. എഫ്. പ്രവർത്തകർ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
