KOYILANDY DIARY.COM

The Perfect News Portal

നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോയി ഗുരുതരാവസ്ഥയിലായിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: രക്ഷിതാക്കൾ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി’ ഗുരുതരവാസ്ഥയിൽ ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടെയും പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് ദാരുണാന്ത്യം സംഭവിച്ചത്. 
കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി കുളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കുളത്തിൽ മുങ്ങി ബോധരഹിതനായ കുട്ടിയെ ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത്രയും ദിവസം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ധ്യാൻ. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Share news