KOYILANDY DIARY

The Perfect News Portal

മിനി ശബരിമലയും ഉത്തര ഗുരുവായൂരും

ഗുരുവായൂര്‍ ക്ഷേത്രം ഗുരുവായൂരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡല്‍ഹിയിലുള്ള ഒരാള്‍ക്ക് ഗുരുവായൂരപ്പനെ തൊഴാന്‍ ഗുരുവായൂര്‍ വരെ വരികയെന്നത് എപ്പോഴും നടക്കുന്ന കാര്യമല്ല. അതിനാല്‍ ഡല്‍ഹിയില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്. ഇത് പോലെ തന്നെയാണ് മുംബൈയിലെ മിനി ശബരിമലയും

മിനി ശബരിമല

കേരളത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം. കനത്ത കാടിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്. എന്നാല്‍ ഇന്ത്യയിലുടെ നീളം നിരവധി അയ്യപ്പക്ഷേത്രങ്ങള്‍ ഇപ്പോള്‍ കാണാന്‍ കഴിയും. അവയില്‍ പ്രശസ്തമായ ക്ഷേത്രമാണ് മുംബൈയിലെ മിനി ശബരിമല എന്ന് അറിയപ്പെടുന്ന അയ്യപ്പ ക്ഷേത്രം

Advertisements

മിനിശബരിമല, മുംബൈ

ശബരിമലയുടെ ഒരു ചെറുപതിപ്പ് എന്ന് വേണമെങ്കില്‍ പറയാം അതിനാലാണ് ഈ ക്ഷേത്രം മിനി ശബരിമല എന്ന് അറിയപ്പെടുന്നത്. ശബരിമലയില്‍ നടക്കുന്ന ഏല്ലാവിധ പൂജകളും ഇവിടെ നടത്താറുണ്ടെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

കഞ്ചൂര്‍മാര്‍ഗിലെ, മലനിരകളാല്‍ ചുറ്റപ്പെട്ട സുന്ദരഭൂമിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പലകാരണങ്ങളാല്‍ തകര്‍ന്നടിഞ്ഞ് നാശവിഷ്ടമായ ഈ ക്ഷേത്രം 1960ല്‍ ആണ് പുതുക്കി പണിതത്. ഈ ക്ഷേത്രത്തിന്‍റെ ഇടത് വലത് ഭാഗങ്ങളിലായി ശ്രീ ഗണേശ ക്ഷേത്രവും ദേവി ഭുവനേശ്വരി ക്ഷേത്രവും പിന്നീട് നിര്‍മ്മിക്കപ്പെട്ടു.

എങ്ങനെ എത്തിച്ചേരാം

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയായാണ് മിനി ശബരിമല സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ബസ് മാര്‍ഗമോ, ടാക്സി പിടിച്ചോ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കഞ്ചൂര്‍ മാര്‍ഗില്‍ എത്തിച്ചേരാം.

ഗുരുവായൂരപ്പന്‍ ക്ഷേത്രം

ദക്ഷിണേന്ത്യയിലെ വിശിഷ്യാ കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂര്‍ ക്ഷേത്രത്തേക്കുറിച്ച്‌ കേള്‍ക്കാത്തവര്‍ ആരും ഉണ്ടാകില്ല. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. എന്നാല്‍ ഡല്‍ഹിയിലും ഇത്തരത്തില്‍ ഒരു ക്ഷേത്രമുണ്ട്. ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രം, ഡല്‍ഹി

മയൂര്‍ വിഹാറില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം 1983ലാണ് പണികഴിപ്പിച്ചത്. കേരളത്തിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മാതൃകയിലാണ് ഈ ക്ഷേത്രവും പണിതിരിക്കുന്നത്.

കൃഷ്ണനുമായി ബന്ധപ്പെട്ടുള്ള വിശേഷ ദിവസങ്ങളിലെല്ലാം ഇവിടെ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. മതപരമായ ചടങ്ങുകള്‍ക്കു പുറമേ സാമൂഹിക-സാംസ്കാരിക പരിപാടികളും ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്നുവരാറുണ്ട്. ക്ഷേത്രം ട്രസ്റ്റിന് കീഴില്‍ ഒരു ആശുപത്രി, വിദ്യാഭ്യാസം തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആഷ ധര്‍മ്മ പരിഷത്, ഒരു ഓഡിറ്റോറിയം എന്നിവയെല്ലാമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *