KOYILANDY DIARY

The Perfect News Portal

ഹരിയാലിചിക്കന്‍

ചേരുവകള്‍

  • കോഴി – ഒന്ന്(ഇടത്തരം) കഴുകി നാല് കഷ്ണങ്ങളാക്കി വരഞ്ഞ് വെക്കുക.
  • പുതിനയില – ഒരു പിടി
  • മല്ലിയില – ഒരു പിടി
  • ചെറുനാരങ്ങ നീര് – ഒരു ടേബിള്‍ സ്പൂണ്‍
  • ഇഞ്ചി – ഒരു ഇഞ്ച് കഷ്ണം
  • വെളുത്തുള്ളി – ആറോ ഏഴോ അല്ലി.
  • പച്ചമുളക് – രണ്ടെണ്ണം
  • കാന്താരിമുളക് – 4 എണ്ണം
  • ഗരം മസാല പൊടി – ഒരു ടീസ്പൂണ്‍
  • വെള്ളം കളഞ്ഞ കട്ട തൈര് – അര കപ്പ്
  • എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
  • ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

തൈരൊഴികെയുള്ള ചേരുവകള്‍ മിക്സിയില്‍ നന്നായി അരച്ചെടുത്ത് കോഴിയില്‍ തൈരും ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് മൂന്നു മണിക്കൂര്‍ വെച്ച ശേഷം ചൂടായ അവ്നിലോ കനലിലോ ചുട്ടെടുക്കുക.

Advertisements

Leave a Reply

Your email address will not be published. Required fields are marked *