ഹസനിൽ പ്രജ്വൽ രേവണ്ണ വമ്പൻ തോൽവിയിലേക്ക്

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ കർണാടകയിലെ ഹസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ വമ്പൻ തോൽവിയിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സിറ്റിംഗ് എംപിയും മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ജെഡിയു നേതാവുമായ പ്രജ്വൽ 40568 വോട്ടിന് പിന്നിലാണ്. ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് ശ്രേയസ് എം പട്ടേലാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. 2019ൽ 12,78,653 വോട്ടിന് ജയിച്ചിടത്താണ് പ്രജ്വുൽ കൂപ്പുകുത്തിയത്.

പ്രജ്വൽ പകർത്തിയതെന്നു കരുതുന്ന മൂവായിരത്തിലധികം ലൈംഗിക പീഡന ദൃശ്യങ്ങൾ പുറത്തായിരുന്നു. വീട്ടുജോലിക്കാരായ സ്ത്രീകൾ അടക്കം പരാതിയുമായി രംഗത്തെത്തിയതോടെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് മുങ്ങിയ പ്രജ്വൽ 34 ദിവസത്തെ ഒളിവുജീവിതത്തിനുശേഷം മെയ് 31ന് കീഴടങ്ങുകയായിരുന്നു.

