പന്തലായനി ജിഎം എൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ജിഎം എൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവ കൊടി അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ കമ്മിറ്റിയുടെ വകയായി മധുര പലഹാരം വിതരണം ചെയ്തു. സ്കൂളിൽ പുതുതായി തുടങ്ങിയ പ്രീ പ്രൈമറി ക്ലാസിൻ്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ നിർവഹിച്ചു. ഈ വർഷം സ്കൂളിൽ പുതുതായി ചേർന്ന കുട്ടികൾക്ക് കൊയിലാണ്ടി മുസ്ലിം ഹോണസ്റ്റി ഫെഡറേഷന്റെ വക കുട വിതരണം ചെയ്തു.

മുൻ പ്രധാന അധ്യാപിക മിനി ടീച്ചർ, എസ് എസ് ജി കൺവീനർ എൻ പി കെ തങ്ങൾ, എം പി ടി എ പ്രസിഡണ്ട് ഹസീന, മുസ്ലിം ഹോണസ്റ്റി ഫെഡറേഷൻ പ്രസിഡൻറ് അസീസ് എന്നിവർ ആശംസ പ്രസംഗം നടത്തി. വാർഡ് കൗൺസിലർ എ അസീസ് മാസ്റ്റർ സ്വാഗതവും പ്രധാന അധ്യാപിക ചുമതലയുള്ള ഷിംന രാഘവൻ നന്ദിയും പറഞ്ഞു.

