വന്മുകം – എളമ്പിലാട് സ്കൂളിൽ പ്രവേശനോത്സവം നടത്തി

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടന്നു. വാർഡ് മെമ്പർ ടി. എം. രജുല ഉദ്ഘാടനം ചെയ്തു. നവാഗതർക്ക് ഉപഹാരം കൈമാറി. പി.ടി.എ. പ്രസിഡൻ്റ് ബി. ലീഷ്മ അധ്യക്ഷത വഹിച്ചു.

ഗിരീഷ് മങ്കര മുഖ്യാതിഥിയായി. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, വീക്കുറ്റിയിൽ രവി, പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.
