KOYILANDY DIARY.COM

The Perfect News Portal

ചർമ സംരക്ഷണത്തിന് കഴിക്കാം പർപ്പിൾ പഴങ്ങള്‍…

ചർമ സംരക്ഷണത്തിന് കഴിക്കാം പർപ്പിൾ പഴങ്ങള്‍…  പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ്. വീക്കം, ചർമ്മത്തിന്റെ ആരോ​ഗ്യം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. 2019ൽ ‘ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം’ പ്രസിദ്ധീകരിച്ച പഠനത്തിൽ പർപ്പിൾ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഉയർന്ന അളവിൽ പോളിഫെനോൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

മുന്തിരി, ബീറ്റ്റൂട്ട്, പാഷൻ റൂട്ട്, പർപ്പിൾ കാബേജ് തുടങ്ങിയവ പോഷക ഗുണങ്ങൾ ഏറെ അടങ്ങിവയാണ്. ഡയറ്ററി പോളിഫെനോൾസ് സൂര്യന്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചർമ്മത്തിൻ്റെ ഫോട്ടോഡേമേജ് തടയാനും സഹായിക്കും. കൂടാതെ ത്വക്ക് അർ‌ബുദ സാധ്യത കുറയ്‌ക്കും.

Share news