കൊയിലാണ്ടിയിൽ ബസ്സിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.

കൊയിലാണ്ടി ബസ്സ്സ്റ്റാൻറിൽ ബസ്സിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കുറുവങ്ങാട് മാവിൻചുവട്ടിൽ കൈതവളപ്പിൽ വേണു (70) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് ഉച്ചക്ക് 12,30ഒടെയാണ് സ്റ്റാൻ്റിൽ ബസ്സ് പിറകോട്ടെടുക്കുന്ന സമയത്ത് ഇദ്ധേഹം ബസ്സിനടിയിൽപ്പെട്ടത്.

ഉടൻതന്നെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്ത് താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ തുടരുന്നതിനിടയിലാണ് മരണമടഞ്ഞത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ: ജാനു. മക്കൾ: ഷൈമ, ദിവ്യ, വിദ്യ. വിജിന. മരുമക്കൾ: രാമകൃഷ്ണൻ, രഘു, സതീശൻ,

