അരിക്കുളം ചെറിയേരി നാരായണൻ നായർ (84) നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം ചെറിയേരി നാരായണൻ നായർ (84) നിര്യാതനായി. പ്രശസ്ത നൃത്ത അധ്യാപകനായിരുന്നു.നിരവധി നൃത്തനാടകങ്ങൾ എഴുതി സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ശിഷ്യനാണ്. ദീർഘകാലം ചേലിയ കഥകളി വിദ്യാലയത്തിൽ നൃത്താധ്യാപകൻ ആയിരുന്നു. അരിക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ജാനകി പോക്കളത്ത്. മക്കൾ: സി. അശ്വനിദേവ് (CPI (M) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം), അരിക്കുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്, ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡണ്ട്), സി ധനഞ്ജയൻ (സെക്രട്ടറി ചേമഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക്), ശ്രീരഞ്ജിനി (അഞ്ചാംപീടിക). മരുമക്കൾ: സീന (ടീച്ചർ തിരുവങ്ങൂർ ഹൈസ്കൂൾ). അഖില (എക്സൈസ് ഡിപ്പാർട്ട്മെന്റ്). പ്രകാശൻ (അഞ്ചാം പീടിക). സഹോദരങ്ങൾ: ശാരദ (തെക്കയിൽ), പ്രഭാകരൻ (ചേലിയ), പരേതരായ സി കുഞ്ഞികുട്ടൻ നായർ, അമ്മു അമ്മ, പാർവതി അമ്മ, ജാനകി അമ്മ.

