KOYILANDY DIARY.COM

The Perfect News Portal

പെരുമഴയിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശം

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസമായി ജില്ലയിലെ മലയോര മേഖലയിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. മഴയിൽ വ്യാപക നാശനഷ്ടവുമുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെളളം കയറിയതിനെത്തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 24 മണിക്കൂറിനിടെ ജില്ലയിൽ ശരാശരി 354 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ കോഴിക്കോട് സിറ്റിയിൽ ഇത് 80 മില്ലീമീറ്ററും വടകരയിൽ 56.5 മില്ലീ മീറ്ററും കുന്ദമംഗലത്ത് 208.5 മില്ലീ മീറ്ററുമാണെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ ഇതുവരെ 240.5 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 291.5 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് തീവ്രമഴ ലഭിച്ച സ്ഥലങ്ങളുടെ പട്ടികയിലാണ് ജില്ല. വരും ദിവസങ്ങളിലും ജില്ലയിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. പന്തീരാങ്കാവിൽ ദേശീയപാതയുടെ സർവീസ് റോഡും മാവൂരിൽ പഞ്ചായത്ത് റോഡും ഇടിഞ്ഞുതാണു.പന്തീരാങ്കാവിൽ സർവീസ് റോഡിൻ്റ കൂറ്റൻമതിൽ ജനവാസ കേന്ദ്രത്തിലേക്ക് പതിച്ച് രണ്ട് വീടുകൾക്കും അങ്കണവാടിക്കും കേടുപാട് പറ്റി. കോൺക്രീറ്റ് ഭാഗങ്ങൾ തെറിച്ചുവീണ് ഒരാൾക്ക് പരിക്കേറ്റു. വെളളം കയറിയ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിൻ്റ പ്രവർത്തനം സാധാരണ നിലയിലായി. താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങൾ, വാർഡുകൾ, സ്ത്രീകളുടെ ഐ.സി.യു, അടിയന്തര ശസ്ത്രക്രിയാമുറി, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറിയിരുന്നു. രാത്രി വൈകിയും തുടർന്ന് ശുചീകരണ പ്രവർത്തനത്തിലൂടെ വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞു.

പന്തീരാങ്കാവിൽ ദേശീയപാതയുടെ സർവീസ് റോഡും മാവൂരിൽ പഞ്ചായത്ത് റോഡും ഇടിഞ്ഞുതാണു ദേശീയപാത 66 ൽ കൊടൽ നടക്കാവ് അങ്കണവാടിക്ക് സമീപം സർവീസ് റോഡിൻ്റെ ഇരുപതടിയിലധികം ഉയര മുള്ള കോൺക്രീറ്റ് ഭിത്തി തകർന്നുവീണു. കെട്ട് തകർന്ന് സമീപത്തെ മരങ്ങളിലേക്ക് വീണതിനെ തുടർന്ന് ആറോളം വീടുകളും അങ്കണവാടിയും സമീപത്തുള്ള ചിറക്കൽ ക്ഷേത്രത്തിൻ്റെ മേൽക്കൂരയും തകർന്നു. ഒളവണ്ണ യിലെയും പെരുമണ്ണയിലെയും മിക്കയിടങ്ങളിലും വെളളം കയറി. മാവൂർ വില്ലേജിൽ തെങ്ങിലക്കടവ് അയംകുളം​ ​റോ​ഡ് ​പു​ഴ​യി​ലേ​ക്ക് ​ഇ​ടി​ഞ്ഞു​ ​താ​ഴ്ന്നു. ആ​ൾ​മ​റ​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത് മാ​വൂ​രി​ലും​ ​മ​ല​യോ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​വ്യാ​പ​ക​മാ​യി​ ​കൃ​ഷി​ ​ന​ശി​ച്ചി​ട്ടു​ണ്ട്

ഒളവണ്ണയിലെയും പെരുമണ്ണയിലെയും മിക്കയിടങ്ങളിലും വെളളം കയറി. മാവൂർ വില്ലേജിൽ തെങ്ങിലക്കടവ് അയംകുളം റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു‌. മാവൂർ തെങ്ങിലക്കടവ് ആയംകുളം റോഡ് ഇടിഞ്ഞു. റോഡ് 30 മീറ്ററോളം പുഴയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. താമരശേരിയിൽ വീടിൻ്റെ ചുറ്റു മതിലിടിഞ്ഞുവീണ് കാറിൻ്റെ മുകളിലേക്ക് പതിച്ചു. കുന്ദമംഗലത്ത് പൊതുകിണർ ഇടിഞ്ഞുതാഴ്ന്ന ആൾമറ ഉൾപ്പെടെയാണ് ഇടിഞ്ഞുതാഴ്ന്നത്. മാവൂരിലും മലയോര പ്രദേശങ്ങളിലും വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
എകരൂൽ: കരുമല ഉപ്പുംപെട്ടി കിഴക്കേ വളപ്പിൽ ആനുപിൻ്റെ വീടിൻ്റെ അടുക്കളയുടെ പിൻഭാഗത്തെ മതിലിടിഞ്ഞ് പൂർണമായും തകർന്നു. കിഴക്കേ വളപ്പിൽ കാർത്ത്യായനിയുടെ വീടിൻ്റെ മുറ്റം ഇടിഞ്ഞ് വീട് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കരുമല പൂക്കാട്ട് മീത്തൽ സുരേഷിൻ്റെ പിൻവശത്തെ മതിലിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു കരുമലക്കുന്നുമ്മൽ രാമചന്ദ്രൻ്റെ വീടിനോട് ചേർന്നുള്ള മതിലും ഇടിഞ്ഞുവീണു. തേനാക്കുഴി ശിവപുരം എസ്.എം.എം. എ.യു.പി സ്‌കൂളിൻ്റെ ചുറ്റുമതിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നുവീണു. ഏഴുകുളത്ത് 46 കുടുംബങ്ങളെ ഏഴുകുളം മദ്രസ, പി.സി. സ്ക്കൂൾ നന്മണ്ട, സരസ്വതി വിദ്യാമന്ദിർ നന്മണ്ട തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
തേനാക്കുഴി എം.എം. ഗണേശൻ്റെ വീടിനോട് ചേർന്ന കെട്ടുകൾ നിലംപൊത്തി വൻ നഷ്ടമുണ്ടായി. വട്ടോളി ബസാർ ആലൊത്തൊടി വയലിൽ വെള്ളം കയറി നിരവധി കുടുംബ ങ്ങളെ മാറ്റിപ്പാർപ്പിച്ചു തേനാക്കുഴി പൊ യിലിൽ ഭാസ്ക‌രൻ്റെയും മുച്ചിലോട്ട് കേളുക്കുട്ടിയുടെയും വീടുകളിൽ വെള്ളം കയറി. എകരുൽ അങ്ങാടിയിലെ കടകൾ മിക്കതും വെള്ലത്തിൽ മുങ്ങി. അശാസ്ത്രീയമായ അഴുക്കുചാൽ നിർമ്മാണമാണ് കടകളിൽ വെള്ളം കയറാൻ കാരണമെന്നാരോപിച്ച് വ്യാപാരികൾ റോഡ് ഉപരോധിച്ചു ബാലുശ്ശേരി ടൗണും വീവേഴ്സ് കോളനിയും വെള്ളത്തിൽ മുങ്ങി. പല കടകളിലും വെളളം കയറി.
കുന്ദമംഗലം: മേലെ കുരിക്കത്തൂരിലെ പൊതുകിണർ ആൾമറ അടക്കം താഴ്ന്നു. തൊട്ടടുത്തുള ലോമാസ്റ്റ് ലൈറ്റിനും പമ്പ് ഹൗസിനും ഭീഷണിയായിരിക്കുകയാണ്.
തിരുവമ്പാടി: തിരുവമ്പാടിയിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിൽ ഓമശ്ശേരി തിരുവമ്പാടി റോഡിലെ പി സി മുക്ക് ഇറക്കത്തിൽ ഒരു സൈഡുകളിലുമായി ഇട്ടിരുന്ന മെറ്റലും കല്ലുകളും റോഡിൽ പരന്നൊഴുകിയത്.
Share news