KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ  വാർഡ് തല ശുചീകരണം ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വിവിധ വാർഡുകളിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തി ആരംഭിച്ചു. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
 14 ലക്ഷം രൂപ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ വകയിരുത്തി നഗരസഭയിലെ 77  തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവ 1286 തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് 56 കിലോമീറ്റർ നീളത്തിൽ ശുചീകരണ പ്രവർത്തി നടന്നു. പ്രവർത്തി പുരോഗമിച്ച് വരികയും ചെയ്യുന്നു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് സന്നദ്ധ സംഘടന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, കൗൺസിലർമാർ തുടങ്ങി സമൂഹത്തിൻറെ നാനാ തുറകളിലുള്ളവർ പങ്കെടുത്തു. പ്രാണിജന്യ രോഗങ്ങൾ തടയുന്നതിനായി ഉറവിട നശീകരണവും കുറ്റിക്കാടുകളും കാട്ടുചെടികളും നീക്കം ചെയ്യുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യുന്നു.
ജലജന്യ രോഗങ്ങൾ തടയുന്നതിനായി നഗരസഭയിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ ചെയ്യുന്ന പ്രവർത്തിയും പുരോഗമിച്ച് വരുന്നു. നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും ശുചീകരണം മെയ് 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ നടക്കും. മെയ് 25ന് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ നഗര ശുചീകരണം നടത്തും. 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ജലാശയങ്ങളിൽ ശുചീകരണം നടത്തും. തുടർന്ന് മെയ് 31ന് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തും.
Share news