KOYILANDY DIARY.COM

The Perfect News Portal

ധീര ജവാൻ സുധിൽ പ്രസാദ് അനുസ്മരണവും രക്തദാന ക്യാമ്പും

പേരാമ്പ്ര : ജാർഖണ്ഡിൽ വീരമൃത്യു വരിച്ച ജവാൻ സുധിൽ പ്രസാദിന്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ സൈനികരും നാട്ടുകാരും പുഷ്പാർച്ചന നടത്തി. 
അനുസ്മരണ ദിനത്തോടനുബന്ധിച്ച്  എം.വി.ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ കാരയാട് എ.എല്‍.പി സ്കൂളിൽ വച്ച് നടന്ന രക്തദാന ക്യാമ്പിൽ കാലിക്കറ്റ് ഡിഫൻസ് മെമ്പർമാരും നാട്ടുകാരുമുൾപ്പെടെ 67 ഓളം പേർ രക്തദാനം ചെയ്തു. പരിപാടിക്ക് കാലിക്കറ്റ്‌ ഡിഫെൻസ് പ്രസിഡണ്ട് പ്രമോദ് ചീക്കിലോട്, സെക്രട്ടറി വിജിത്ത് പറമ്പിൽ ബസാർ, ഡോ. വാഫിയ എന്നിവർ നേതൃത്വം നൽകി.
Share news