KVVES കൊയിലാണ്ടി യൂണിറ്റ് ജനറൽ ബോഡി യോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊയിലാണ്ടി യൂണിറ്റ് ജനറൽ ബോഡി യോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും 17ന് വ്യാപാരഭവനിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു കൊയിലാണ്ടി വ്യാപാരഭവൻ്റെ ഉടമസ്ഥാവകാശം കെ പി ശ്രീധരൻ പ്രസിഡണ്ടായ കമ്മറ്റിക്ക് ആർ ഡി ഒ കോടതിയുടെ ഉത്തരവു പ്രകാരം നൽകിയിട്ടുള്ള സമയത്താണ് സമ്മേളനം ചേരുന്നത്. സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എസ് എസ് മനോജ് ഉദ്ഘാടനം ചെയ്യും.

നഗരസഭാ ചെയർപേഴ്സൺ കെ പി സുധമുഖ്യാതിഥിയാകും. സംസ്ഥാന ജനറൽ സെക്രട്ടറി എം നസീർ, സംസ്ഥാന ട്രഷറർ കെ എം നസിറുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡൻ്റ് കെ പി ശ്രീധരൻ, എൻ ടി അബ്ദുള്ള, കബീർ സലാല, എൻ ഷറഫുദ്ദീൻ, ചന്ദ്രൻ ഐശ്വര്യ, ജിഷ തുടങ്ങിയവർ പങ്കെടുത്തു.
