വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിൽ എത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിൽ എത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. എടച്ചേരി സ്വദേശിയായ അർജുനാണ് വിഷം കഴിച്ച് പ്രാണ രക്ഷാർത്ഥം വടകര പൊലീസ് സ്റ്റേഷനിലേക്ക് ഓടി കയറുകയായിരുന്നു.

വിഷം കഴിച്ച കാര്യം ഇയാൾ തന്നെയാണ് സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാരെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച യുവാവിനെ വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.യൂത്ത് കോൺഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡന്റ് കൂടിയായ അർജുൻ തൂണേരി കോ-ഓപ്പറേറ്റിവ് സൊസൈറ്റി ജീവനക്കാരനാണ്.

