പാലക്കാട് റെയില്‍വേ ഡിവിഷന് അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്; മന്ത്രി എം ബി രാജേഷ്

പാലക്കാട് റെയില്‍വേ ഡിവിഷന് അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള പ്രതികാരബുദ്ധിയുടെ മറ്റൊരു ഉദാഹരണമാണ് ഈ തീരുമാനം.

നേരത്തെ പാലക്കാട് ഡിവിഷനെ മംഗലുരുവിന്റെ ഭാഗമാക്കാന്‍ നോക്കിയെങ്കിലും അന്ന് താന്‍ ഉള്‍പ്പെടെയുള്ള എം പി മാരുടെ നേതൃത്വത്തില്‍ ചെറുത്ത് തോല്‍പ്പിച്ചിരുന്നു. കേരളത്തിന്റെ റെയില്‍വേ വികസനത്തെ അട്ടിമറിക്കാനുള്ള കേന്ദ്രനീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കണമെന്നും എം ബി രാജേഷ് കൊച്ചിയില്‍ പറഞ്ഞു.

