ബിജെപി നേതാവ് ദേവരാജ ഗൗഡ ലൈംഗികാതിക്രമ പരാതിയിൽ കസ്റ്റഡിയിൽ

ബംഗളൂരു: ബിജെപി നേതാവ് ദേവരാജ ഗൗഡ ലൈംഗികാതിക്രമ പരാതിയിൽ കസ്റ്റഡിയിൽ. കർണാടക പൊലീസാണ് ഗൗഡയെ കസ്റ്റഡിയിലെടുത്തത്. ചിത്രദുർഗയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ എത്തിയത്.

ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് ഏല്പിച്ചത് ദേവരാജ ഗൗഡയെയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഈ ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു.
