ഹയർ സെക്കണ്ടറി ഫലം; തിളക്കമാർന്ന വിജയവുമായി വീണ്ടും സി.കെ.ജി

ഹയർസെക്കണ്ടറി പരീക്ഷാഫലം പുറത്തുവന്നപ്പോൾ തിളക്കമാർന്ന വിജയവുമായി ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. 92.5% വിജയവുമായി മേലടി സബ്ജില്ലയിൽ വീണ്ടും ഒന്നാം സ്ഥാനത്തായി. എയിഡ്സ് സ്കൂൾ വിഭാഗത്തിൽ കൊയിലാണ്ടി താലൂക്കിലും വിജയശതമാനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 237 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 219 പേർ തുടർപഠനത്തിന് അർഹത നേടി.

42 പേർ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. ബയോളജി സയൻസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങൾക്ക് 99 ശതമാനവും ഹ്യൂമാനിറ്റീസിന് 93 ശതമാനവുമാണ് വിജയം. കെ.വി.കീർത്തന , കെ. വൈഷ്ണവ് എന്നീ വിദ്യാർത്ഥികൾ ശാസ്ത്ര വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയത് അഭിമാനമായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഇതിനായി പ്രയത്നിച്ച അധ്യാപകരെയും പി.ടി.എ.യും മാനേജ് മെൻ്റും അഭിനന്ദിച്ചു.
