കോഴിക്കോട് പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

കോഴിക്കോട് ബാലുശ്ശേരി എകലൂരിൽ പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ബാലുശ്ശേരി എകലൂർ സ്വദേശി ദേവദാസിനെയാണ് (61) മകൻ മർദിച്ചു കൊന്നത്. സംഭവത്തിൽ മകൻ അക്ഷയ്‌യെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

കട്ടിലിൽ നിന്ന് വീണാണ് പരുക്കേറ്റതെന്നായിരുന്നു മകൻ നൽകിയ വിവരം. ചൊവ്വാഴ്ച ദേവദാസൻ മരിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം എന്ന് കണ്ടെത്തിയത്.

