വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യർപ്പാടി നെടുങ്കുന്ത്ര കോളനിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട 52 വയസ്സുള്ള രവിയാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെ ആയിരുന്നു സംഭവം.

വാൽപ്പാറയിൽ എത്തി തേൻ വിറ്റതിനുശേഷം തിരികെ സുഹൃത്തുമൊത്ത് കോളനിയിലേക്ക് മടങ്ങുകയായിരുന്നു രവി. ബൈക്കിൽ വരുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട രവി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. കാട്ടാനയുടെ ചവിട്ടേറ്റ രവി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വാൽപ്പാറ പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

