നീലകുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം: ബി.ആർ.സി തല ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: നീലകുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവത്തിൻ്റെ ഭാഗമായി ബി.ആർ.സി തല ക്വിസ് മൽസരം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ട്രെയിനർ വികാസ് ക്വിസ് മത്സരം നയിച്ചു. ട്രെയിനർ ഉണ്ണികൃഷ്ണൻ, ജാബിർ, വൈഷ്ണവി എന്നിവർ സംസാരിച്ചു. ഈ മാസം മൂന്നാറിൽ നടക്കുന്ന ജൈവവൈവിധ്യ ക്യാമ്പിന് മുന്നോടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

ക്വിസ് മത്സരത്തിൽ പങ്കെടുത്ത അമിയ ദുർഗ പന്തലായനി Ghss (First), നിരഞ്ജന തിരുവങ്ങൂർ hss (Second), ആർഷ ദേവ് ജി.എം.യു.പി കാപ്പാട് (Third), സയാൻ റഹ്മാൻ ജി.എം.യു.പി വേളൂർ (Fourth) എന്നിവർ 1 മുതൽ 4 വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
